വാര്‍ഷികം

........’
'എന്നിട്ട്...’
‘ഞാന്‍ നിന്റെ മടിയില്‍ തല ചായ്ച് കിടക്കും...’
‘എന്നിട്ട്...’
‘മണിയറയില്‍ തൂക്കിയിട്ട നാണംകുണുങ്ങിപൂക്കളിലൊന്നിനെ പതുക്കെ ചുംബിച്ച്...’
‘ഉം, പറ...’
‘എന്നിട്ട് നിന്നോടു പറയും...’
‘ഉം, പറയ്...’
‘പാട്ടുപാടിയുറക്കാം ഞാന്‍... ആ പാട്ടൊന്ന് പാടിത്താ, ന്ന് ...’
‘ഹൌ, ഇമ്മാതിരിയൊരു കാട്ടുജാതീനെ കേറി പ്രേമിച്ചൂലോ...!’
‘ബൂത്തില് കേറി കൂട്ടുകാരിയെക്കൊണ്ട് ഫോണ്‍ വിളിപ്പിച്ച് ക്വാളിറ്റിചെക്കുചെയ്തപ്പൊ അതുംകൂടി ചെക്ക് ചെയ്യാര്‍ന്നു’
‘അത് പിന്നെ... ചീറ്റ്ചെയ്യ്‌വോന്ന് അറിയണ്ടേ...’
‘ഉം..ഉം...’
‘ഒരു വര്‍ഷം ആവാറായി...!’
‘ആഘോഷിക്കണ്ടേ...’
‘ഉം...’
‘എങ്ങിനെ...?’
‘എങ്ങിനെ?’
‘പടക്കം പൊട്ടിച്ചായാലോ...?’
‘ഓ, തൊടങ്ങി... ഉം!!?’
‘പിന്നെങ്ങിനെ...?’
‘ഞാന്‍ കാലത്ത് എണീറ്റ ഉടനെ ഒരു മിസ്ഡ്‌കാള്‍...‍’
‘നീ എത്ര മണിക്ക് എഴുന്നേല്‍ക്കും...’
‘നാലര...’
‘അപ്പൊ ഇവിടെ രണ്ടുമണി, മോള് ബുദ്ധിമുട്ടണംന്നില്ല...’
‘ഓ...’
‘എന്നിട്ട്...’
‘കുളിയൊക്കെ കഴിഞ്ഞ് അമ്പലത്തില്‍...’
‘നിര്‍ത്ത്, നിര്‍ത്ത്... നമ്മളാഘോഷിക്കാന്‍ പോണത് പ്രേമവാര്‍ഷ്യാ, വിവാഹവാര്‍ഷ്യാ ...?’
‘അത്...’

21 comments:

സജീവ് കടവനാട് said...

chumma

സുല്‍ |Sul said...

ഹഹഹ
നാലുമണിക്ക് അമ്പലത്തിലോട്ട് പോയാല്‍ വിവരമറിയും ല്ലേ. ഇന്നെന്തു വാര്‍ഷ്യാന്നാ പര്‍ഞ്ഞേ :)

-സുല്‍

കുഞ്ഞന്‍ said...

അമ്പടാ കള്ളാ‍...

സിഗ്നല്‍ കിട്ടി.. നാ‍ട്ടീന്ന് വന്നിട്ട് ഒരുകൊല്ലമാകാന്‍ പോകുന്നുവല്ലെ..പ്രിയസഖി അവിടെയിരുന്നും താങ്കള്‍ ഇവിടെയിരുന്നും കിനാവു കാണുന്നു... എന്തായാലും വിരഹത്തിന്റെ വാര്‍ഷികം നന്നായി..!

Murali K Menon said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെപ്പഴും.. താലോലിക്കാന്‍ മറ്റെന്താണുള്ളത്...

ബാജി ഓടംവേലി said...

വാര്‍ഷികാശംസകള്‍

ഏ.ആര്‍. നജീം said...

ഓഹോ.. അപ്പോ അതാണ് സംഭവം അല്ലേ..
ആശംസകള്‍..

:)

ദിലീപ് വിശ്വനാഥ് said...

ഇത്തിരി ലേറ്റ് ആയിട്ടാണെങ്കിലും കത്തി. എന്തായാലും ആഘോഷം ഒട്ടും കുറയ്ക്കെണ്ട. ആശംസകള്‍.

ശ്രീ said...

:)

ആക്ച്വല്ലി എന്തീന്റെ വാര്‍‌ഷികമാണെന്നാ പരഞ്ഞത്?

സജീവ് കടവനാട് said...

അയ്യേ, തെറ്റിദ്ധരിച്ചൂ‍ൂ...

പ്രയാസി said...

ഒരു പുഞ്ചിരിയായിട്ടു ചോദിക്കരുത്.. ഒന്നു ചോദിച്ചാ നൂറു കൊടുക്കണോന്നാ.. ബല്യോരു പറഞ്ഞിട്ടുള്ളത്..ഇതല്ലെ തരാനും കൈയ്യിലുള്ളു..കാക്കത്തൊള്ളായിരം ആശംസകള്‍ നേരുന്നു..കൂടെ..
:):):):):):):):):):)
:):):):):):):):):):)
:):):):):):):):):):)
:):):):):):):):):):)
:):):):):):):):):):)
:):):):):):):):):):)
:):):):):):):):):):)
:):):):):):):):):):)
:):):):):):):):):):)
:):):):):):):):):):)

നാടോടി said...

:) :)
ആശംസകള്‍

സജീവ് കടവനാട് said...

അയ്യേ പ്രയാസി തെറ്റിദ്ധരിച്ചൂ... നാടോടീ... സ്വീകരിച്ചു.

അച്ചു said...

മ്മ്ണി ബല്യ കിനാവ്...

ഉപാസന || Upasana said...

:)
upaasana

സജീവ് കടവനാട് said...

കൂ‍ട്ടുകാരന്‍, ഉപാസന നന്ദി.

ഗിരീഷ്‌ എ എസ്‌ said...

ചുമ്മാ
ആണേലും
ഇഷ്ടമായി

ആശംസകള്‍

സജീവ് കടവനാട് said...

ചുമ്മാ അങ്ങ് സ്വീകരിച്ചു ദ്രൌപതീ.

അഭിലാഷങ്ങള്‍ said...

ഏക്ച്വലീ‍ീ‍ീ...എന്താ സംഭവം..?

ഞാനും ഒരു പാക്കറ്റ് നിറയേ നല്ല ഫ്രഷ് ആശംസകളുമായിട്ടാ വന്നത്. അത് ഇവിടെ വയ്ക്കുന്നു. വേണ്ടത്ര എടുത്തോളൂ..

ഇനി വാര്‍ഷികം അല്ല എങ്കില്‍ വാര്‍ഷികമാകുമ്പോള്‍ എടുക്കാമല്ലോ?

(ആത്മഗതം: എനിക്ക് സംഭവം മനസ്സിലായില്ല എന്ന് ഇങ്ങനെയും പറയാം... ഹായ്! ഞാന്‍ ഹാപ്പി!! )

-അഭിലാഷ്, ഷാര്‍ജ്ജ

സജീവ് കടവനാട് said...

അഭീ,
ഇപ്പൊ ഞാനും ഹാപ്പി.

നിലാവര്‍ നിസ said...

കിനാവേ..

ഇതു കൊള്ളാല്ലോ..

സജീവ് കടവനാട് said...

നിസേ, നന്ദി.

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP