പറ്റിപ്പോയി, ഇനി പറഞ്ഞിട്ടെന്താ ഇരിങ്ങലേ....

മീറ്റുണ്ടെന്ന് പറഞ്ഞപ്പഴ് അരയും തലയും മുറുക്കി ചാടിപ്പുറപ്പെട്ടതാണ്.
ബഹറിന്‍ ബൂലോക മീറ്റ്.
കെവിന്റെ വീട്ടിലാണ് മീറ്റെന്ന് ഇരിങ്ങലാണ് വിളിച്ചു പറഞ്ഞത്.
കെവിന്റെ വീട്ടിലേക്ക് ഇരിങ്ങലുമൊത്ത് നടക്കുകയായിരുന്നു.
ദാ..ഒരു കാറ് അരികില്‍ വന്നു നിന്നു.
ഗ്ലാസ്സ് പതുക്കെ താഴ്ന്നു. ......ഒരു അറബിപ്പയ്യന്‍ തല പുറത്തേക്ക് നീട്ടി.

‘ഒരു സഹായം......,
നിങ്ങക്ക് ഇംഗ്ലീഷോ ഹിന്ദിയോ കൈകാര്യം ചെയ്യാന്‍.....?’

ഇരിങ്ങലു ചാടിവീണു.
‘ഓ, രണ്ടും’.
കാറില്‍ തലമറച്ചുപിടിച്ച് ഇരുന്ന പെണ്ണിന്റെ മടിയിലെ കൊച്ചു മിടുക്കന്‍ കരയാന്‍ തുടങ്ങി.
അവര് ദുബായില്‍ നിന്ന് വരുകയാണ്. ഒരു സുഹൃത്തിനെ കാണുവാന്‍. ഇവിടെ വന്നപ്പോഴേക്കും കൂട്ടുകാരന്‍ നാട്ടിലേക്ക് പോയി. ..അയാളുടെ ശബ്ദം ഇടറി. പിന്നെ..

കയ്യിലെ ബാഗ് നഷ്ടപ്പെട്ടു. ...വണ്ടിയിലാണെങ്കില്‍ എണ്ണയില്ല. ഭക്ഷണം കഴിച്ചിട്ടില്ല. കുഞ്ഞ് വിശന്നിട്ട് കരയുന്നു. .. അയാളുടെ രോദനങ്ങളുടെ കഷ്ടപ്പാടിന്‍റെ ഭാണ്ടക്കെട്ട് അഴിച്ചു തുടങ്ങി.

പൈസ വേണം.

പയ്യന്‍ കരച്ചിലിനും പറച്ചിലിനുമിടയ്ക്ക് .
പയ്യന്റെ വളച്ചൊടിക്കലിന് കൃത്രിമത്വമുണ്ടായിരുന്നോ?....
ദുബായിലെവിടെയാ...ഇരിങ്ങലിന്‍റെ ചോദ്യം. അയാള്‍ വിക്കി വിക്കി സ്ഥലം പറഞ്ഞു. ഇരിങ്ങലിന്‍റെ കണ്ണുകളില്‍ സംശയമില്ലാതില്ല.
‘ഫോണ്‍ നമ്പര്‍ എന്താണ്?‘

പയ്യന്‍ ഏതോ ഒരു നമ്പറ് തപ്പിപിടിച്ച് പറഞ്ഞു. ഇപ്പോള്‍ ഉപയോഗത്തിലില്ലെന്നും. സത്യവും മിഥ്യയും ചികയാന്‍ നില്‍ക്കാതെ, നിഷ്കളങ്കമായ കുഞ്ഞുമുഖത്തേക്ക് ഒന്നു നോക്കി ഇരിങ്ങല് കയ്യിലുണ്ടായിരുന്ന കാശെടുത്തുകൊടുത്തു.

‘എനിക്ക് സംശയമില്ലാതില്ല. പിന്നെ ആ കുഞ്ഞിന്റെ മുഖം....’

നടക്കുമ്പോള്‍ ഇരിങ്ങല് പറയുന്നുണ്ടായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ഇരിങ്ങല്‍ സത്യം തിരിച്ചറിഞ്ഞു. ഇതൊരു സ്ഥിരം പരിപാടിയായിരുന്നു ആ കുടുംബത്തിന്‍റേതെന്ന്. ജീവിക്കാന്‍ ഇങ്ങനെയും എത്ര എത്ര വേഷങ്ങള്‍.

17 comments:

സജീവ് കടവനാട് said...

ഇരിങ്ങലിനെ ആക്രമിക്കാന്‍ ഒരവസരം

ഹേമ said...

ആരാ ഈ ഇരിങ്ങല്‍?
രാജ്യമൊ? രാജാവൊ??
ഹേമ

Rasheed Chalil said...

കിനാവേ ഞാനും പെട്ടിട്ടുണ്ടൊരിക്കല്‍ ഇങ്ങനെ...

കുടുംബംകലക്കി said...

ഇരിങ്ങല്‍ - ദ മാന്‍ ഇന്‍ ബ്ലാക്!
:)

Unknown said...

അയ്യോ.. എന്‍റെ പേരിലും പോസ്റ്റോ?!!
ഞാന്‍ രാജാവും രാജ്യവുമൊന്നുമല്ല ഒരു പാവം ബൂലോക പ്രജ.

ബ്ലാക്കും വൈറ്റുമൊന്നുമല്ല. അതൊക്കെ സിനിമാ പേരല്ലേ...:))

തറവാടി said...

പണ്ട് ദുബായില്‍ വിസിറ്റില്‍ ആയിരുന്ന കാലം
സിറ്റി സെന്‍റ്റര്‍ കറക്കം കഴിഞ്ഞ് പുറത്ത് ഞാനും ഉറ്റ സുഹൃത്ത് ഷാനവാസും നില്‍ക്കുന്നു. അന്ന് പുറത്ത് മണലിലാണ്‌ കാറുകളൊക്കെ നിര്‍ത്തിയിടുക ( ഇന്നവിടമൊക്കെ പുതിയ കെട്ടിടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു)

വൈകുന്നേരം ഏഴ് മണിയായിക്കാണും പെട്ടെന്നണ്‌ ഒരു പഴയ കാര്‍ പിന്നില്‍ നിര്‍ത്തി ഹോണ്‍അടിച്ഛത് ,

തിരിഞ്ഞ്നോക്കിയപ്പോള്‍ 30-32 വയസ്സ് തോന്നിക്കുന്ന ഒരി യുവാവ് പുറത്തു വന്നു സലാം പറഞ്ഞു.

നല്ല വടിവൊത്ത ഇംഗ്ളീഷില്‍ അവന്‍ വിവരിച്ചു , കുവൈറ്റില്‍ നിന്നും വരുന്നു ,ഒരു സുഹൃത്തിനെക്കാണന്‍ വന്നതാണ്‌ , അവന്‍ ലണ്ടനില്‍ പോയി , അടുത്ത അഴ്ചയേ വരൂ , പെട്ടെന്നു ഉമ്മക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നതിനല്‍ പൈസ എല്ലം കഴിഞ്ഞു.

കുവറ്റില്‍ നിന്നും ചേട്ടന്‍ പൈസയുമായി പ്പുറപ്പെട്ടിട്ടുണ്ട്

അറിയാലോ ഗള്ഫ് യുദ്ധം....

ഭക്ഷണം കഴിച്ചിട്ട് നാലു ദിവസമായി

കാറിനുള്ളിലേക്ക് നോക്കിയ ഞാന്‍ വല്ലാതായി

8ഓ 10ഓ പേര്‍ അതും സ്ത്രികള്‍

പോകറ്റില്‍ നോക്കേണ്ട കര്യമില്ല അറിയാം പത്തു ദര്‍ഹം ,
അതെടുക്കുമോള്‍ ഷാനവാസ്‌ ചോദിച്ചു " വേണോ , നിന്‍റ്റെ അടുത്ത് ഇനിയില്ലല്ലോ?"

സാരമില്ലേന്നും പറഞ്ഞ് ഞാന്‍ അതു നീട്ടി , രസകരമായ , കേള്‍ക്കാന്‍ ഇമ്പമുള്ള ശൈലിയില്‍ അവന്‍ പറഞ്ഞു,

" സഹോദര ഞാന്‍ ഒരു യാചകനല്ലാ"

ശരിയെന്നും പറഞ്ഞു പൈസ പോകറ്റില്‍ തിരിച്ചു വെക്കുമ്പോള്‍ അവന്‍ പറഞ്ഞു " ബ്രതര്‍ തന്നതല്ലെ തന്നേക്കൂ "

കുറച്ചു സമയം കഴിഞ്ഞ് മറ്റൊരു സ്ഥലത്തൂടെ പോകുമ്പോള്‍ , ഇതേ കുവൈറ്റുകാരന്‍ മറ്റൊരാളോടെ സംസാരിച്ചുനില്‍ക്കുന്നു,

" ഇപ്പോ എന്തായി" ഷാനവാസിന്‍റ്റെ ചോദ്യത്തിനുത്തരം അന്നു ഞാന്‍ കൊടുത്തതിങ്ങനെ "അതു അവനും ദൈവവും ആയിക്കൊള്ളും "

നിമിഷ::Nimisha said...

ബസ്സ് കാത്ത് സ്റ്റോപ്പില്‍ നിന്ന സുഹ്രുത്തിനടുത്ത് ഇതു പോലെ ഒരു കാറ് വന്നു നിന്നു. ഗ്ലാസ്സ് പതുക്കെ താഴ്ന്നു. ......ഒരു അറബിപ്പയ്യന്‍ തല പുറത്തേക്ക് നീട്ടി. ഈ അഡ്രസ്സ് ഒന്ന് നോക്കി എവിടെയാണെന്ന് പറഞ്ഞ് തരാമോ? അറബിയില്‍ എഴുതിയ അഡ്രസ്സ് കണ്ട് സുഹ്രുത്ത് കൈ മലര്‍ത്തി..കാര്‍ മുന്നോട്ട് നീങ്ങി...കുറെ കഴിഞ്ഞ് ദേ വരുന്നു അതേ കാര്‍ യു റ്റേണ്‍ എടുത്ത്...ഇത്തവണ ചോദിച്ചത് മൊബൈല്‍ ഒന്ന് തരുമോ എന്റേത് ചാര്‍ജ് തീര്‍ന്നു ഒന്ന് വിളിച്ച് ചോദിയ്ക്കാനാ...സുഹ്രുത്ത് മൊബൈല്‍ കൊടുത്തതും കാര്‍ വീണ്ടും മുന്നോട്ട് നീങ്ങി..പക്ഷേ ഇത്തവണ അത് യു റ്റേണ്‍ എടുത്ത് വന്നില്ല:)
കമന്റ്റിന് പകരം കഥയെഴുതിയതിന് മാപ്പ്, എന്ത് ചെയ്യാനാ പോസ്റ്റ് വായിച്ചപ്പൊ ഓര്‍മ്മയില്‍ വന്നത് അറിയാതെ എഴുതിപ്പൊയി :)

ബീരാന്‍ കുട്ടി said...

പറ്റിപ്പോയി, ഇനി പറഞ്ഞിട്ട്‌ കാര്യമില്ല.

ഇതിനിടയില്‍, ചിലരെങ്കിലും സത്യസന്തമായി സഹായം ചോദിക്കാറുണ്ടെങ്കിലും അവരെയും നമ്മള്‍ അവഗണിക്കുകയാണ്‌ പതിവ്‌....

മുസ്തഫ|musthapha said...

‘എനിക്ക് സംശയമില്ലാതില്ല. പിന്നെ ആ കുഞ്ഞിന്റെ മുഖം....’

ശരിയാണ് ഇരിങ്ങല്‍, സംശയങ്ങളെല്ലാം മനപ്പൂര്‍വ്വം തന്നെ കണ്ടില്ലെന്ന് നടിക്കേണ്ടി വരും ചില ഘട്ടങ്ങളില്‍.

കിനാവേ എനിക്ക് ഇരിങ്ങലിനെ ആക്രമിക്കാന്‍ തോന്നുന്നില്ല :)

വല്യമ്മായി said...

മുഹമ്മദ് നബിയൊരു തേളിനെ രക്ഷിച്ച കഥയാണ് ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്.അവര്‍ സത്യമാണോ പറയുന്നത് എന്ന്ന്വേഷിക്കേണ്ട കാര്യമില്ല.നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക.അഭിനന്ദനങ്ങള്‍ ഇരിങ്ങല്‍.

സഞ്ചാരി said...

ഇരിങ്ങലിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.പറ്റിച്ചവനെയും പടച്ചവന്‍ കാണും,പറ്റിയവനെയും പടച്ചവന്‍ കാണും.
ഇതു പഴയ കഥ: ഇപ്പോഴത്തെ പുതിയ തന്ത്രം ആശുപത്രികളില്‍ വന്ന് പരിചയപ്പെട്ടിട്ട് കുറച്ചു നാളുകള്‍ക്കു ശേഷം വീട്ടില്‍ വന്നിട്ട് ചങ്ങാത്തം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കും. ഇവരില്‍ കൂടുതലും കണ്‍കെട്ട് വിദ്യക്കാരാണ് പോലും എന്നിട്ട് ആവുന്നതെല്ലാം അടിച്ചുമാറ്റും.

സജീവ് കടവനാട് said...

ഞാന്‍ കരുതിയത് ഇരിങ്ങലിനെ എല്ലാവരുംകൂടി തല്ലി ഒരു പരുവമാക്കിക്കാണുമെന്നാണ്.
ദാ‍, കണ്ടുപടിക്കെന്റെ രാജുമാഷേ ബൂലോകത്തിന്റെ സ്നേഹം.
എന്തായാലും കുറേ അനുഭവങ്ങള് കിട്ടിയല്ലോ.

പിന്നെ അഭിനന്ദനങ്ങള് മുഴുവനും ഇരിങ്ങലിന് കൊടുത്തതിന് എനിക്ക് പരിഭവമുണ്ട് കേട്ടോ...

Unknown said...

എല്ലാ അഭിനന്ദനങ്ങളും താങ്കളെടുത്തോളൂ കിനാവേ...
അതില്‍ നിന്ന് സ്നേഹം മാത്രം എനിക്ക് തന്നാല്‍ മതി.

കുടുംബംകലക്കി said...

നിറമല്ല ഇരിങ്ങലേ, ചാള്‍സ് ലാംബിന്റെ ഒരു കഥാപാത്രമാ. പുറമേ ഭിക്ഷക്കാരെപ്പറ്റി മോശമായി പറയുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുന്ന...
(അഭിനന്ദനമായിരുന്നു :))

സജീവ് കടവനാട് said...

കുടുംബം കലക്കീ പറയുമ്പൊഴ് ഒന്ന് തെളിച്ചു പറഞ്ഞൂടേ, വലിയ ബു.ജി കളെപ്പോലെ പറഞ്ഞാല്‍ ആര്‍ക്കാമനസ്സിലാക്വാ... രാജുവേട്ടാ സ്നേഹവും അഭിനന്ദനവുമൊക്കെ നിങ്ങള് തന്നെ എടുത്തോളൂ, ഞാന്‍ വെറുതെയൊന്നു കമന്റിയതല്ലേ...

അജി said...

ഇരിങ്ങലിന് പറ്റിയത് ഒരബദ്ധമ്മല്ല, അദ്ദേഹം, അദ്ദേഹത്തിന്റെ കടമ ചെയ്തു, ആരായാലും ചെയ്യണം. ഒരുപക്ക്ഷെ അതു സത്യമായിരുന്നെങ്കിലോ?, ചിലപ്പോള്‍ കള്ളമാണന്നു കരുതി ഒന്നും ചെയ്യാതിരുന്നാല്‍, പിന്നീട് അത് സത്യമാണന്ന് ബോദ്ധ്യമായാല്‍, ഒത്തിരി സങ്കടം വരില്ലേ കിനാവേ.... നന്മ നിറഞ്ഞവര്‍ വഞ്ചിക്കപ്പെടില്ല,അതല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങളായി കാണാം.

സജീവ് കടവനാട് said...

അജി, ദൈവത്തിന് അവന്‍ സൃഷ്ടിച്ച മനുഷ്യനെ പരീക്ഷിക്കേണ്ടി വരുമോ? അങ്ങിനെ പരീക്ഷിക്കേണ്ടി വരുന്നുവെങ്കില്‍ അവന് അബദ്ധം പറ്റിയെന്നല്ലേ അര്‍ത്ഥമാക്കേണ്ടത്. ഒരു കാര്യത്തെക്കുറിച്ച് കൃത്യമായ അറിവില്ലാതെ വരുമ്പോളാണ് പരീക്ഷണം നടത്തേണ്ടി വരിക.
ദൈവം സൃഷ്റ്റിച്ച മനുഷ്യനെക്കുറിച്ച് ദൈവത്തിന്
അറിവില്ലെങ്കില്‍ അവനെന്ത് ദൈവമെടോ....

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP