മഴമേഘങ്ങളാല്‍ മാനമിരുണ്ടപ്പോള്‍
മയിലുകള്‍ പീലി നിവര്‍ത്തി താഴെ
മഴത്തുള്ളി മണ്ണിനെപുല്‍കുമെന്നോര്‍ക്കെ
മയിലുകളാനന്ദ നടനമാടി.
മഴവേണ്ട വെയില്‍വേണ്ട ഭൂമിവേണ്ട
പണം പണം പണം പണമെന്നു ചിലര്‍
പണം ഫണമുയര്‍ത്തി തിമിര്‍ത്താടവേ
കുടിവെള്ളവുമവര്‍ സ്വന്തമാക്കി.
ദാഹിച്ച പൈതലിന് ദാഹംതീര്‍ക്കാന്‍
തുള്ളി വെള്ളമില്ലാതെ വലഞ്ഞുനില്‍ക്കേ
കുടിനീരിനായുള്ള സമരഭൂവില്‍
മയിലമ്മയേവര്‍ക്കുമാവേശമായ്.
അധിനിവേശത്തിന് പുത്തന്‍വ്യാളി
ഭൂലോകമാകെ വിഴുങ്ങും മുമ്പ്
ചെറുത്തുനില്‍പ്പിന് സമരനായികതന്‍
സ്മരണകുടീരത്തിലൊരുപിടി യി-
തള്‍പൂക്കള്‍ വാരിയിതാ വിതറുന്നു ഞാന്‍
വളഞ്ഞുചുറ്റുന്ന കാലം - ക്രിസ്റ്റഫർ നോളന്റെ തിരഞ്ഞെടുപ്പുകളും തുടർച്ചകളും
-
ക്രിസ്റ്റഫർ എഡ്വേർഡ് നോളന്റെ ചലച്ചിത്രപ്രമേയങ്ങളിൽ നിർണ്ണായകസ്ഥാനത്ത്
സങ്കീർണ്ണമായ കാലഘടനകളുണ്ട്. സംഭവങ്ങളുടെ ക്രമമെന്ന നിലയിൽ
അവതരിപ്പിക്കുന്നത...
6 comments:
മയിലമ്മ ഓര്‍മ്മയായി
മയിലമ്മയ്ക്കൊരു സ്മരണാഞ്ജലി. ഒരു പുതിയ പോസ്റ്റ്
മയിലമ്മയ്ക്ക് ഒരു കവിതയെഴുതി സമര്‍പ്പിച്ചുവല്ലോ.
നല്ലത്. അഭിനന്ദനം.
നല്ല കവിത. മയിലമ്മയ്ക്ക് ആദരാഞ്ജലികള്‍.
അഭിപ്രായം കുറിച്ചുവച്ചതിന് വിഷ്ണുപ്രസാദ് ചേട്ടനും എസ്. കുമാറിനും നന്ദി.
മയിലമ്മയുടെ ശവത്തൊട് അവസാനം നന്ദികേടു കാണിച്ച വിപ്ളവമാണു നമ്മുടെ.. ഇങ്ങനെയൊന്നു കണ്ടതില്‍ സന്തോഷം
നന്ദി മാനു, വായിച്ചതിനും കമന്റിട്ടതിനും...
Post a Comment