ഇല
കൊഴിയും മുമ്പേ എന്നിലെ പച്ച നിന്റെ സൗന്ദര്യം
കൊഴിഞ്ഞുചീഞ്ഞാല്‍ ഞാന്‍ നിനക്കുവളമാകും
എനിക്കുമുമ്പേ കടന്നു പോയവരെപ്പോലെ
വ്രണം
വ്രണിതഹൃദയമേ,
സ്മൃതിയുടെ മൃതിയില്ലായിരുന്നെങ്കില്‍
നീയെന്നില്‍ ചീഞ്ഞളിഞ്ഞേനെ.
ഓര്‍മ്മ
ഒരുമിച്ചിരുന്നൊരാ കല്പ്പടവില്
നീയൊരോര്‍മ്മതന്‍ ചെപ്പു മറന്നുവച്ചു.
ഒരുവാക്കുമൊരുനോക്കും നല്‍കാതെ
നീയൊരോര്‍മ്മയായെന്നിലലിഞ്ഞു.
MDMA യും മറ്റ് സൈക്കെഡെലിക്സും ചികിൽസയ്ക്ക്
-
MDMA മാരകമായ ഒരു ലഹരിവസ്തുവാണ്. പക്ഷേ ഇന്ന് മാനസികരോഗങ്ങൾക്കു ചികിൽസയായി
മാറപ്പെടുകയാണ്. കഞ്ചാവ് പല രാജ്യങ്ങളിലും നിയമപരമാണ്, അഡിക്ഷൻ വരാത്ത
തരത്തിലുള്...
2 comments:
ഒരുമിച്ചിരുന്നൊരാ കല്പ്പടവില്
നീയൊരോര്‍മ്മതന്‍ ചെപ്പു മറന്നുവച്ചു.
ഒരുവാക്കുമൊരുനോക്കും നല്‍കാതെ
നീയൊരോര്‍മ്മയായെന്നിലലിഞ്ഞു.
ഒരുപാടു വാക്കുകള്‍ കൊണ്ട് നീ
ഒരുപാടു ചെപ്പുകള്‍ നല്കിടേണാം
ഓര്‍മതന്‍ മാറാല കെട്ടതെ നീ
ഓരായിരം നാളുകളിലിവിടെ വേണം
-എനിക്കും ഈ ബൂലോകത്തിനും
സ്വാഗതം സുഹ്രുത്തേ :)
ഹെഡ്ഡിങ്ങ് മലയാളത്തില്‍ ആക്കി കൂടെ, പിന്നെ സെറ്റിങ്സ് ഒക്കെ അറിയില്ലേ ?
ദാ ഇവിടെ http://ashwameedham.blogspot.com/2006/07/blog-post_28.html
കമന്റ് മോഡെറേഷന്‍ ഒക്കെ വേണോ?
Post a Comment