നിള -50 ഭാവങ്ങള്‍!!

എന്നും ഇറങ്ങാറുള്ള കടവാണ്. എന്നിട്ടും ഓരോതവണ കുളത്തിലിറങ്ങുമ്പോഴും അച്ഛമ്മ കാലുകൊണ്ടൊന്നു തുഴഞ്ഞുനോക്കും. ആഴമളക്കും. ചിരിയാണ് വരിക. രണ്ട് മണിക്കൂറുമുമ്പുണ്ടായിരുന്ന ആഴം തന്നെയല്ലേ ഇപ്പോഴും കാണൂ എന്ന് പരിഹാസത്തോടെ ചോദിക്കുകയും ചെയ്യും. എന്നാലും അച്ഛമ്മ പിന്നെയും ആവര്‍ത്തിക്കും. ഇപ്പോഴതൊന്നും ഓര്‍ത്തിട്ട് കാര്യമില്ല എങ്കിലും...

ഷെല്‍‌വി പിന്നെയും പിന്നെയും വിളിച്ചുപറഞ്ഞപ്പോഴാണ് ഇറങ്ങിപുറപ്പെട്ടത്. നിളയെ കുറിച്ച് വ്യത്യസ്തതയുള്ള ഒരു പുസ്തകമെഴുതണമെന്നാണ് നിര്‍ദ്ദേശം. ആലംകോട് ലീലാകൃഷ്ണന്റെ ‘നിളയുടെ തീരങ്ങളിലൂടെ’റഫറുചെയ്യാം ആവര്‍ത്തനമാകരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്.

വ്യത്യസ്തതയല്ലേ. അങ്ങേ തലമുതല്‍ ഇങ്ങേ തലവരെ ഒരു യാത്ര. കാല്‍‌നടയായി. എല്ലാകടവിലുമിറങ്ങാം. പുഴയെ അടുത്തറിയാം. ഓരോ ഭാവങ്ങളും നേരിട്ട് ഡയറിയിലേക്ക് പകര്‍ത്താം. ആരും ചെയ്തിട്ടുണ്ടാവില്ല.

പുലരെ പാലക്കാട്ടേക്കുള്ള ബസ് കയറിയത് ഉത്ഭവസ്ഥാനത്തുനിന്ന് തുടങ്ങാമെന്ന് കരുതിയാണ്. കിഴക്കന്മലകളില്‍ നിന്ന് നീര്‍ച്ചാലായ് തുടങ്ങിയ അവളുടെ കളകളങ്ങളില്‍ അകമാലിന്യങ്ങളെ കഴുകിക്കളയുന്ന ഉള്‍ക്കുളിരുണ്ടായിരുന്നു. എല്ലാം ഡയറിയിലേക്ക് പകര്‍ത്തിവെച്ചു. നടന്നു. പടിഞ്ഞാറ്, പടിഞ്ഞാറെന്ന്...

കുന്തിപ്പുഴയോട് സംഘമിച്ച് കുഞ്ചന്റെ ലക്കിടിയും പിന്നിട്ട് നാണ്വാരുടെ തോളില്‍ കൈകോര്‍ത്ത് തിരുവില്ലാമലയും ചുറ്റി മെലിഞ്ഞും പരന്നും നിളപ്പെണ്ണ് നിലക്കാതൊഴുകി. കൂടെ, ഒന്ന് കിതപ്പാറ്റി, ഒതുക്കുകളില്‍ അന്തിയുറങ്ങി, കടവുകളില്‍ മുങ്ങിക്കുളിച്ച്, കാഴ്ചകള്‍ കണ്ട്, പൈതൃകവേരുകളിലൂടങ്ങിനെ...

ദിവസങ്ങള്‍ പിന്നിട്ടു. ഇടശേരിക്കവിതയിലെ കുറ്റിപ്പുറം പാലം വളഞ്ഞുപുളഞ്ഞ കൈവരികളുമായി നീണ്ടു നിവര്‍ന്നുകിടക്കുന്നു. മിനിപമ്പയിലൊന്ന് മുങ്ങിനീര്‍ന്ന് വീണ്ടും നടത്തം തുടങ്ങിയപ്പോള്‍ നാടെത്താറായതിന്റെ ഉത്സാഹത്തിലായിരുന്നു. തിരുനാവായിലെ ചരിത്രം മയങ്ങുന്ന പൂഴിയില്‍ പിതൃബലിയുടെ അവശിഷ്ടങ്ങള്‍. ചമ്രവട്ടം കടവെത്തിയപ്പോള്‍ ചമ്രവട്ടത്തയ്യപ്പനും തുഞ്ചനും ക്ഷണിച്ചു. കുറ്റിക്കാട് കടവെത്തുമ്പോഴേക്ക് വെള്ളത്തിനു നല്ല അടിയൊഴുക്ക്. ഇടക്കിടെ അപകടമരണങ്ങളുണ്ടാവാറുള്ളതാണ്.

ഇനി രണ്ടു കടവുകള്‍ കൂടി. അതോടെ ഭാവങ്ങള്‍ പൂര്‍ത്തീകരിക്കും. അലസമായി ഡയറി മറിച്ചുനോക്കികൊണ്ടാണ് നടത്തം. പള്ളിക്കടവും അഴിക്കടവും കഴിഞ്ഞ് പുഴയും കടലുമൊന്നിക്കുന്ന അഴിമുഖത്ത് കുറച്ചുനേരം ചെലവിടാം. ജങ്കാറില്‍ പുറത്തൂര് പോകാം. ടൂറിസംകാരുടെ ബോട്ടുസര്‍വ്വീസിനടുത്ത്, കടലിനോട് ചേര്‍ത്തൊരുക്കിയ ഇരിപ്പിടത്തിലിരുന്ന് അസ്തമയം കണ്ടശേഷം നേരെ വീടു പിടിക്കണം. ഷെല്‍‌വിയെ വിളിച്ചുപറയണം. ഡയറി നേരിട്ട് അവനെയേല്‍പ്പിക്കാം. ഭാഷാപരമായ തിരുത്തൊക്കെ അവന്‍ നടത്തട്ടെ. കൂട്ടിചേര്‍ക്കുകയോ വെട്ടിത്തിരുത്തുകയോ ചെയ്യട്ടെ.

ബോട്ട് ഇപ്പൊ പോയേ ഉള്ളൂ എന്നാണ് പള്ളിക്കടവിലെ ടോളുപിരിവുകാരന്‍ പറഞ്ഞത്. താഴെ പാകിയ കരിങ്കല്ലുകള്‍ക്കു മുകളില്‍ ചെങ്കല്ലുകൊണ്ട് മതിലു തീര്‍ത്തിട്ടുണ്ട് കടവില്‍. കടവിലേക്കുള്ള പ്രവേശനകവാടം മുള കുറുകെ വച്ച് അടച്ചിരിക്കുന്നു. പടിഞ്ഞാട്ടു നടന്നാല്‍ മതിലുതീരുന്നിടത്തുവെച്ച് പുഴയിലിറങ്ങാം. പാകിയ കല്ലുകള്‍ക്ക് മുകളിലൂടെ നടക്കുമ്പോള്‍ ഡയറി ഒന്നുകൂടി മറിച്ചു നോക്കി. വീണ്ടും മറിച്ചുനോക്കി ആത്മരതിയില്‍ മുഴുകി. പാകിയ പാറക്കുമുകളിലേക്ക് ഓളങ്ങള്‍ അടിച്ചുകയറുന്ന പുഴയുടെ അതിരില്‍ നിന്നു. പുഴയോടൊത്ത് ദിവസങ്ങളായുള്ള സഹവാസമാണ്. പുഴയുടെ മിടിപ്പറിയാവുന്നവനെപ്പോലെ കാലെടുത്തുവച്ചു. ‘അമ്മേ....!!!’

നല്ല അടിയൊഴുക്ക്. വെള്ളത്തിനു മുകളില്‍ ഡയറിയുടെ താളുകള്‍ പരന്നൊഴുകി. തൊണ്ടയില്‍ നിന്നും മുകളിലേക്കുവരാഞ്ഞ ഒച്ച കണ്ഠനാളത്തില്‍ അലഞ്ഞു തിരിഞ്ഞു.(മണ്മറഞ്ഞ ഷെല്‍‌വിച്ചായാ ക്ഷമീര്. ഹല്ല പിന്നെ!!)

19 comments:

കിനാവ് said...

(മണ്മറഞ്ഞ ഷെല്ലിച്ചായാ ക്ഷമീര്. ഹല്ല പിന്നെ!!)

ഉപാസന | Upasana said...

Ormakal kathirkappoottukal poleyaane
Good post
:)
upaasana

ജ്യോനവന്‍ said...

നിളയുടെ ഭാവങ്ങള്‍ വായിച്ചു.
നല്ല ഒഴുക്കുണ്ട് ഈ എഴുത്തിന്.

കിനാവ് said...

ayyO Ormmakuripponnumalla upaasanEy.
Jyonava, ozhukkilaRanngumPOL munnum pinnum chinthikkaNamennallE?

aatilEkkacchuthaa chaaTallE, chaaTallE...

വാല്‍മീകി said...

വായിച്ചെത്തിയപ്പോള്‍ അറിയാതെ അയ്യോ എന്ന് വിളിച്ചുപോയി.

ഗുപ്തന്‍ said...

ഇവിടിപ്പം അന്‍പതു ഭാവം എന്ന് കാണുപോഴേ നെഞ്ചിടിപ്പാ.. ആദ്യത്തെ കടവ് കഴിയുന്നതിനും മുന്നേ ഒരാള്‍ ഒഴുക്കില്‍ വീണതാണ്. ഇതുവരെ നിലയുറച്ചിട്ടില്ല. അന്നേരം ഇതൊക്കെ എന്തോന്ന്!!!

കിനാവേ ഷെമീര്!!! പിന്നല്ല. :)

നചികേതസ്സ് said...

നന്നായിരിക്കുന്നു കിനാവ്, നിളയെ മലയാള സാഹ്യത്തില്‍ ഏറ്റവും ഭാവസാന്ദ്രമായി പ്രയോഗിച്ച ശ്രീ.സി.രാധാകൃഷണനെ മറന്നുവോ , നിളയുടെ തീരത്തു ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന്റെ ഏതൊരു കൃതിയിലും പൊന്നാനി പുഴയില്‍ നിന്നും വരുന്ന നനുത്ത കാറ്റുണ്ടാവും, ആ ഒരു അനുഭവം തരാന്‍ തുടക്കം സഹായിച്ചു ,

കിനാവ് said...

വാല്‍മീകിമാഷേ നാലുദിവസം പുഴയോടൊപ്പം നടന്നെന്ന് കരുതി എല്ലാം അറിഞ്ഞെന്ന് കരുതാമോ?
ഗുപ്തന്‍: കിഴക്കന്മലകളില്‍ നിന്ന് നീര്‍ച്ചാലായ് തുടങ്ങിയ അവളുടെ കളകളങ്ങളില്‍ അകമാലിന്യങ്ങളെ കഴുകിക്കളയുന്ന ഉള്‍ക്കുളിരുണ്ടായിരുന്നു. എല്ലാം “ഡയറിയിലേക്ക്“ പകര്‍ത്തിവെച്ചു.
ക്ഷമിക്കാതെ പിന്നെ....:)
ബിജ്വേട്ടാ, എംടിയേം രാധാകൃഷ്ണനേയും ഉറൂബിനേയുമൊന്നും മറന്നതല്ല. അത്ര വിസ്തരിക്കേണ്ടെന്ന് കരുതിയതാ. കഥക്ക് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു.

Friendz4ever // സജി.!! said...

നിളയുടെ തീരത്ത് ആ ഒഴുക്കും ഒന്നു അനുഭവപ്പെട്ടു നയിസ്.!!

ദ്രൗപദി said...

ഇഷ്ടമായി
ഒരുപാട്‌ ആശംസകള്‍

കിനാവ് said...

സജി, ദ്രൌപതി നന്ദി.

ഹരിശ്രീ said...

കൊള്ളാം.

ആശംസകള്‍

മുസാഫിര്‍ said...

നിളയെക്കുറിച്ച് എഴുതിയത് ഇഷ്ടമായി.ഒന്നുകൂടി നീട്ടീയെഴുതനുള്ള വകുപ്പ് ഉണ്ടാ‍യിരുന്നല്ലോ.വഴിയില്‍ പീയുടെ കാലടീകള്‍ ഒന്നും കണ്ടില്ല അല്ലേ.കാലം മാച്ച് കളഞ്ഞതാകും.

കിനാവ് said...

ഹരിശ്രീ, നന്ദി. മുസാഫിറ് മാഷേ കൊറേകാലായി കണ്ടിട്ട്. നിളയെ കുറിച്ഛ് എഴുതുകയായിരുന്നില്ല ഉദ്ദ്യേശം. എഴുതി വന്നപ്പോള്‍ അങ്ങിനെയായി. കിടക്കട്ടേന്നും കരുതി.

സാക്ഷരന്‍ said...

കൊള്ളാം കിനാവേ നന്നായിരിക്കുന്നു

വിശാഖ് ശങ്കര്‍ said...

നദിയുടെ എന്നല്ല എല്ലാ ആഴങ്ങളും അളക്കും തോറും മാറും.അതുകൊണ്ട് ഓരോ തവണയും തുഴഞ്ഞു നോക്കുക തന്നെ വേണം..:)

കിനാവ് said...

സാക്ഷരന്‍ നന്ദി, വിശാഖേട്ടന്‍ അളന്നിട്ടു തന്നെ ചിലപ്പോള്‍ തെറ്റാറുണ്ടെന്നാണ്

ദീപു said...

കിനാവേ ഇഷ്ടപെട്ടു !

കിനാവ് said...

thanks ദീപു

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP