അച്ഛന് ഖേദപൂര്‍വ്വം

പറയാന്‍ ബാക്കിവച്ചതെന്തായിരുന്നു?
എനിക്കച്ഛനോടും അച്ഛനെന്നോടും.

അച്ഛനുകൊടുക്കാമെന്ന് പറഞ്ഞ്
അമ്മ ഫോണുകൊടുത്തു.
ബാലന്‍സില്ലെന്ന് പറഞ്ഞ്
ഞങ്ങളെന്തെങ്കിലും മിണ്ടും മുന്‍പ്
ഡിസ്കണക്ഷന്‍.
രാവിലെ വിളിക്കാമെന്ന് ഞാനും.

ഇല്ല, രാവിലെ അച്ഛനില്ല,
യാത്രയായ്, യാ‍ത്ര പോലും....
പറയാനുള്ളത് ബാക്കിവെച്ച്,
കേള്‍ക്കാനുള്ളത് കേള്‍ക്കാതെ....

9 comments:

കിനാവ്‌ said...

പ്രവാസത്തിന്റെ തുടക്കത്തിലേ എനിക്ക് കനത്ത പ്രഹരം. അച്ഛന്‍ യാത്രയായി... തലേ ദിവസം അമ്മയോട് സംസാരിച്ച ശേഷം അച്ഛനുഫോണ്‍കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഓടിവന്നത്രേ
ഫോണിനരികിലേക്ക്. എന്തെങ്കിലും മിണ്ടും മുന്‍പേ ഫോണ് കട്ടായി, ബാലന്‍സില്ല. രാവിലെ വിളിക്കാമെന്ന് കരുതി ഞാനും.
രാവിലെ എനിക്ക് അഥിതി. മരണവാര്‍ത്തയറിയിക്കാന്‍. ബി.പി കൂടിയതാണെന്ന്.
ഇവിടെ രണ്ടുവരികള്‍ അച്ഛനു വേണ്ടി കുറിച്ചിടുന്നു.

വല്യമ്മായി said...

പോയിട്ട് വാ മോളെ എന്നു പറഞ്ഞ് കോളേജിലേക്ക് യാത്രയാക്കിയ ഉമ്മയുടെ മയ്യത്ത് തിരിച്ചു വന്നപ്പോള്‍ കാണേണ്ടി വന്ന എനിക്ക് മനസ്സിലാകും ഈ വേദന.കാലം മായ്ക്കാത്ത മുറിവുകളില്ല.

ആദരാഞ്ജലികള്‍.

സന്തോഷ് said...

ആദരാഞ്ജലികള്‍.

evuraan said...

കിനാവേ, നൊന്തു..

ആദരാഞ്ജലികള്‍..!

വിചാരം said...

സജീവേ .. ഡാ ഞാന്‍ ഇതിപ്പോഴാ കാണുന്നത് ..പ്രവാസത്തിന്‍റെ ഏറ്റവും വലിയ നൊമ്പരമാണ് നമ്മുക്ക് വേണ്ടപ്പെട്ടവരുടെ വേര്‍പ്പാട് അതും അച്ചന്‍ വല്ലാത്ത വേദന തന്നെ അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു
സ്വന്തം സുഹൃത്ത് ഫാറൂഖ്

കിനാവ്‌ said...

വല്ല്യമ്മായി,സന്തോഷ്,ഏവൂരാന്‍,വിചാരം എന്നെ ആശ്വസിപ്പിക്കാന്‍ ഞാന്‍ കണ്ടിട്ടില്ലാത്ത അറിഞിട്ടില്ലാത്ത കുറച്ചു പേരുകൂടി. പക്ഷേ എന്തു ചെയ്യാന്‍ എനിക്കു ബ്രൌസു ചെയ്യാന്‍ വളരെ ബുദ്ധിമുട്ടണം. എങ്കിലും ഇടക്കൊക്കെ കാണാം. സ്വന്തം സജി.

കുട്ടു | kuttu said...

വൈകീട്ടാണെങ്കിലും,
ഒരുപിടി കണ്ണീര്‍പ്പൂ‍ക്കള്‍.

കിനാവ്‌ said...

കുട്ടൂ വൈകിയാണെങ്കിലും നീ എത്തിയല്ലോ

Dinkan-ഡിങ്കന്‍ said...

:( ഡിങ്കനെ ഇങ്ങനെ കരയിക്കല്ലേ പ്ലീസ്

qw_er_ty

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP