മയിലമ്മ

മഴമേഘങ്ങളാല്‍ മാനമിരുണ്ടപ്പോള്‍
മയിലുകള്‍ പീലി നിവര്‍ത്തി താഴെ
മഴത്തുള്ളി മണ്ണിനെപുല്‍കുമെന്നോര്‍ക്കെ
മയിലുകളാനന്ദ നടനമാടി.

മഴവേണ്ട വെയില്‍വേണ്ട ഭൂമിവേണ്ട
പണം പണം പണം പണമെന്നു ചിലര്‍
‍പണം ഫണമുയര്‍ത്തി തിമിര്‍ത്താടവേ
കുടിവെള്ളവുമവര്‍ സ്വന്തമാക്കി.

ദാഹിച്ച പൈതലിന്‍ ദാഹംതീര്‍ക്കാന്‍
‍തുള്ളി വെള്ളമില്ലാതെ വലഞ്ഞുനില്‍ക്കേ
കുടിനീരിനായുള്ള സമരഭൂവില്‍
മയിലമ്മയേവര്‍ക്കുമാവേശമായ്‌.

അധിനിവേശത്തിന്‍ പുത്തന്‍വ്യാളി
ഭൂലോകമാകെ വിഴുങ്ങും മുമ്പ്‌
ചെറുത്തുനില്‍പ്പിന്‍ സമരനായികതന്‍
സ്മരണകുടീരത്തിലൊരുപിടി യി-
തള്‍പൂക്കള്‍ വാരിയിതാ വിതറുന്നു ഞാന്‍

6 comments:

കിനാവ്‌ said...

മയിലമ്മ ഓര്‍മ്മയായി
മയിലമ്മയ്ക്കൊരു സ്മരണാഞ്ജലി. ഒരു പുതിയ പോസ്റ്റ്‌

വിഷ്ണു പ്രസാദ് said...

മയിലമ്മയ്ക്ക് ഒരു കവിതയെഴുതി സമര്‍പ്പിച്ചുവല്ലോ.
നല്ലത്. അഭിനന്ദനം.

s.kumar said...

നല്ല കവിത. മയിലമ്മയ്ക്ക്‌ ആദരാഞ്ജലികള്‍.

കിനാവ്‌ said...

അഭിപ്രായം കുറിച്ചുവച്ചതിന്‌ വിഷ്ണുപ്രസാദ്‌ ചേട്ടനും എസ്‌. കുമാറിനും നന്ദി.

G.manu said...

മയിലമ്മയുടെ ശവത്തൊട്‌ അവസാനം നന്ദികേടു കാണിച്ച വിപ്ളവമാണു നമ്മുടെ.. ഇങ്ങനെയൊന്നു കണ്ടതില്‍ സന്തോഷം

കിനാവ്‌ said...

നന്ദി മാനു, വായിച്ചതിനും കമന്റിട്ടതിനും...

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP